A holiday Memoire Written by Unni
- muralidharan.vp
- Jul 14, 2021
- 3 min read
രു അവധിക്കാല ഓർമ്മ
____________________
അങ്ങനെ ഇന്ന് മാർച്ച് 24ഉം ആയി. മാർച്ച് 31ന് സ്കൂൾ അടക്കും.ഏപ്രിൽ ഒന്നിന് ഗീതയും കുട്ടികളും തലശ്ശേരി എത്തും. രണ്ട് ദിവസം ലീലേട്ത്തി യുടെ അടുത്ത് നിന്നിട്ട് ഇങ്ങ് വരും ...
എന്താ ഉണ്ണിയമ്മേ ഒറ്റയ്ക്ക് നിന്ന് പറയ്ന്നത്.
ഒന്നുമില്ല ജാനകിയേയ്...മക്ക ൾ വരുന്ന ദിവസം എണ്ണി തീർക്കുകയാ ...
മോഹനൻ ഇപ്പോൾ വരുന്നില്ല ... വിഷുവിന് അടുപ്പിച്ചേ വരുന്നുള്ളൂ ..ലീവില്ലത്രേ ...എല്ലാം ഒന്ന് തൂത്ത് തുടച്ച് വൃത്തിയാക്കിയിടണം.മുറ്റത്തെ ചെട്ടിയൊക്കെ ഒന്ന് ശരിയാക്കി വയ്ക്കണം....
ഈ ഉണ്ണിയമ്മേന്റ ഒരു കാര്യം... ഒരാഴ്ചയില്ലേ അപ്പേത്തേക്കും നമ്മക്കെല്ലാം ശരിയാക്കാo ... ഇനി എന്ത് തൂത്ത് തുടക്കാനാ ഉണ്ണ്യമ്മേ... നെലമൊക്കെ ഇപ്പത്തന്നെ പട്ട് പോലുണ്ടല്ലോ..''
ഹും ...എന്നാലും ഒന്ന് കൂടി എല്ലാം ശരിയാക്കി വയ്ക്കണം...
ആനന്ദം....ജാനകിയോടോ, ചന്ദ്രിയോ ടോ പറഞ്ഞ് മുറ്റത്തെ നീലൻ മാങ്ങ മൂത്തത് നോക്കി ഒരു പത്തിരുപതെണ്ണം പറച്ച് വയ്പിക്ക് : പഴുത്ത് കിട്ടാനെന്തായാലും ഒരു പത്ത് പതിനഞ്ച് ദിവസമെങ്കിലും എടുക്കും.
അതും പറഞ്ഞ് ഇളയച്ഛൻ മുറ്റത്തേക്ക് ഇറങ്ങി നോക്കി. തെക്കേ മാവിലെ മാങ്ങയും ഏകദേശം മൂത്തിട്ടുണ്ട്. അത് നമ്മുടെ കൊടോളി പ്രത്തെ ഗേറ്റ് മാങ്ങയാ ജാനകി. പുളിയില്ല... നീ ആ രാജ്യ വന്നാൽ അതിന്നും മൂത്തത് നോക്കി പറച്ച് എല്ലാം കൂടി എന്റെ കട്ടിന്റെ അടിയിൽ പേപ്പറ് വിരിച്ച് നിരത്തി വയ്ക്കണം. കേട്ടോ....
ജാനകി: ഓ ആയിക്കോട്ടെ ...
ആനന്ദം: ഇന്നലയാണ് ഗീതേ ന്റെ കത്ത് വന്നത് ജാനകി. ചിലപ്പോൾ ഉഷേച്ചിയും ബാലേട്ടനും സഞ്ജയ് യും വരുമെന്ന് പറഞ്ഞു. ഉഷ ഓളെ വിളിച്ചിരുന്നു പോലും.
ഗംഗാരേട്ടൻ വന്നാൽ ഉണ്ണീനെ ഇവിടെ കൊണ്ടു വരാ പറയണം .നിക്കിയും , വിന്നിയും വരുമ്പഴേക്കും അവർക്ക് കളിക്കാനാ ളാക്കുമല്ലോ...ഗീത എഴുതിയിരുന്നു ഗംഗാരമ്മാമനോട് പറയാൻ.. അതിന് എപ്പഴാണാവോ ഇനി ഗംഗാരേട്ടൻ വരുന്നത് ... ഒരു കത്തിടണം ....
ചന്ദ്രീ .... ആരാ ഗേറ്റ് തുറക്കുന്നത് ഒന്ന് നോക്കിയേ...
ചന്ദ്രി: ഉണ്ണ്യമ്മേ നിങ്ങള ഏട്ടനാണ്....
അടുക്കളയിലെ അമ്മിത്തണയുടെ അടുത്തുള്ള കിണറിന്റെ ജനാലയിൽ കൂടി ആനന്ദം ഏട്ടനെ കണ്ട സന്തോഷത്താൽ ഒന്ന് കൂകി....
ബെല്ലടിക്കണ്ട ... ദാ ഞാൻ വരുന്ന് ....
അതും പറഞ്ഞ് ആനന്ദം ഉമ്മറത്തേക്ക് ഓടി.
അകത്തെ വാതിലിന്റെ താഴെ ഭാഗം കുറ്റി ഇട്ടിരുന്നത് തുറന്ന്, ഗ്ലാസ്സ് ഡോറിന്റെ ബോൾട്ടെടുത്ത് തുറന്ന് നിറഞ്ഞ ചിരിയുമായി ആനന്ദം പറഞ്ഞു: നൂറായുസ്സാ എന്റെ ഏട്ടന് .ഞാൻ ഇപ്പോ പറഞ്ഞേയുള്ളൂ ഗംഗാരേട്ടന്റെ കാര്യം.. ഗംഗാധരേട്ടൻ;അത് പോട്ടെ മോളെ ... അത് വെറുതെ ...
ആനന്ദം: സത്യം... ജാനകിയോട് ഞാൻ പറയുവാ യിരുന്നു.... കത്തിട്ടണമെന്ന്
അതിരിക്കട്ടെ കുടിക്കാനെന്താ വേണ്ടത് ? ചായയോ കാപ്പിയോ?
ഗംഗാ: നല്ല ചൂടിലൊരു ചായയായിക്കോട്ടെ...
ഗോവിന്ദേട്ടനെവിടെ ആനന്ദം കുളിയാണോ...
ആനന്ദം: അല്ല ഗംഗാരേട്ട : ഇപ്പം കിടന്നതാ... രണ്ട് ദിവസമായി ചെറിയ ഒരു പനിപോലെ ... ഇപ്പോ വിളിക്കണ്ട...
ഏടത്തിമ്മയും കുട്ടികളും സുഖായിരിക്കുന്നോ ...
ഗംഗു: കുഴപ്പമില്ല... കുട്ടികൾക്ക് പരീക്ഷയല്ലേ...
മക്കളുടെ വിവരം എന്തുണ്ട് ആനന്ദം ...
ആനന്ദം: എല്ലാവരും സുഖമായിരിക്കുന്നു... അതാ ഞാൻ പറയാൻ വന്നത്. ഇന്നലെ ഗീതയുടെ കത്തുണ്ടായിരുന്നു. അവർ ഏപ്രിൽ ആദ്യം വരുന്നുണ്ട് , രണ്ട് ദിവസം ലീ ലേടത്തിയുടെ അടുത്ത് നിന്നിട്ട് മൂന്നിന് വൈകീട്ട് ഇങ്ങ് വരും ...ഉണ്ണിയെ ഒരു നാലഞ്ച് ദിവസത്തേക്ക് ഇവിടെ കൊണ്ടാക്കണേ... കുട്ടികൾ പ്രത്യേകം പറഞ്ഞേല്പിച്ചതാ ...
ഗംഗു: ഹേയ്...അത് ശരിയാകില്ല...അവന്റെ കളിയൊന്നും ഗോവിന്ദേട്ടന് പിടിക്കൂല... പിടിച്ചാ കിട്ടാത്ത സാധനമാ...
ആനന്ദം: ഓ... അങ്ങനെയൊന്നുമില്ല ...ഞാൻ നോക്കിക്കോളും... കുട്ടികളുടെ കൂടെ കൂടുമ്പോ അതൊന്നും സാരമില്ല...
ഗംഗു: ഉം... നോക്കട്ടെ... പിന്നെ എന്നെ പറയരുത് ...
ആനന്ദം: ഒന്നും നോക്കാനൊന്നുമില്ല...ഞാൻ നോക്കിക്കോളാം...
അപ്പഴേക്കും ജാനകിയമ്മ ചായയുമായി വന്നു...
ആനന്ദം: ഗംഗാരേട്ടാ ഊണ് കഴിച്ചിട്ടല്ലെ പോകുന്നുള്ളൂ.
ഗംഗു: ഹേയ്...അല്ല ഞാൻ ഇപ്പോ ഇറങ്ങുവാ . മട്ടന്നൂരിൽ കുറച്ചാവശ്യങ്ങളുണ്ട്... വൈകീട്ടാ കുമ്പഴേക്കും പെരിന്തലേരി എത്തണം ...
നന്ദയുടേയും ഗോപാലഷ്ണന്റെയും വിവരമെന്തുണ്ട്...? കല്യാണം നോക്കുന്നില്ലേ ...
ആനന്ദം: ഞാനെന്ത് പറയാനാ ഗംഗാരേട്ടാ... ഒരുപാട് വര്ന്ന്ണ്ട്. പക്ഷെ ആയിറ്റില്ലാന്നാ പറയുന്നത് ...
ഓ... ഗംഗാര നോ ...? എപ്പോ വന്നു... ഗോവിന്ദച്ഛൻ എഴുന്നേറ്റ് അവിടേക്ക് വന്നു. രണ്ട് ദിവസമായി ഒരു പനിപോലെയെ ടോ ... കുറച്ച് കിടക്കുവായിരുന്നു...
ഗംഗം: കാണിച്ചില്ലേ ഗോയ്ന്നേട്ടാ?
ഇളയച്ഛൻ: ഉം... ഇന്നലെ ഗോപിയോട് വിവരം പറഞ്ഞ് മരുന്ന് മേടിച്ചു... കഴിക്ക്ന്ന്ണ്ട്... കാലാവസ്ഥയുടേതാണെന്നാ പറഞ്ഞത് ...
നീ ഊണ് കഴിച്ചിട്ടല്ലേ പോകുന്നുള്ളൂ ...
ഗംഗം: അല്ല ഗോയ് നേട്ടാ ... പോയിട്ട് കുറച്ച് ആവശ്യങ്ങളുണ്ട്... ഞാനിറങ്ങുവാ...
ശരി ആനന്ദം എന്നാൽ നാലാം തീയ്യതി ഉണ്ണി നേ ഇവിടെ കൊണ്ടാക്കാം ...
ആനന്ദം: ഉപേക്ഷ യാക്കരുത് ...
ഗംഗം: ശരി...
വൈകുന്നേരം അച്ഛൻ വീട്ടിലെത്തി അമ്മയോട് സ്വകാര്യമായി പറയുന്നത് ഞാൻ കേട്ടു. " ഞാൻ വരുന്ന വഴി ഒന്ന് കൂത്തുപറമ്പിൽ കയറിയിരുന്നു.ഗീതയും കുട്ട്യളും വരുന്നുണ്ട്. ഉണ്ണീന ഒരു നാലഞ്ച് ദിവസം അവിടെ കൊണ്ടാക്കാൻ പറഞ്ഞു ആനന്ദം . കുട്ടികൾക്ക് കളിക്കാനൊരാളായിട്ട്.
സീത: എന്നിട്ട് വേണം ആട പോയിറ്റ് കുരുത്തകേട് കാണിക്കാൻ . പിടിച്ചാ കിട്ടൂലാന്ന് പറഞ്ഞിറ്റില്ലേ ആനന്ദേടത്ത്യോട് ?
അല്ലെ വേണ്ടേ ... പോയി നിക്കട്ട് ...ഗോയിന്ദേട്ടന്റെ ദേഷ്യപ്പെടല് കിട്ടുമ്പം ആട ഓൻ നന്നായിറ്റ് നിന്നോളും...
ഗംഗം: ഇപ്പം നീ ഓനോട് ഒന്നും മിണ്ടണ്ട... ഉള്ളതും പടിക്കൂല പിന്ന അസത്ത്...
ഉറക്കം നടിച്ച് കിടക്കുകയായിരുന്ന ഉണ്ണിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി.
പിന്നീടുള്ള ദിവസങ്ങളിൽ പരിപാടി മാറിപ്പോകുമോ എന്ന പേടിയിൽ ഏറ്റവും നല്ല കുട്ടിയാകാനുള്ള ശ്രമമായിരുന്നു ഉണ്ണിക്ക്....കൂത്തുപറമ്പിലെത്തി തകർക്കാനുള്ള തെയ്യാറെടുപ്പും ...
മാർച്ച് ഒന്നിന് രാത്രി അച്ഛൻ ഉണ്ണിയെ വിളിച്ചു. നാളെ രാവിലെ നീ കൂത്തുപറമ്പില് വരുന്നോ?
ഉണ്ണി ഒന്നും അറിയാത്തത് പോലെ വളരെ ഭവ്യതയോടെ ചോദിച്ചു എന്തിനാ ച്ഛാ ?
നിന്നെ അവിടെ കൊണ്ടറക്കാൻ പറഞ്ഞിറ്റ്ണ്ട് ആനന്ദം ...
അതും കേട്ട് കൊണ്ടാണ് അമ്മ അവിടേക്ക് കയറി വന്നത് ... നാളെ രണ്ടല്ലേ ആയുള്ളൂ ... മൂന്നിനല്ലേ ഗീതയും കുട്ടികളും വരുന്നത് ? പിന്നെ എന്തിനാ ഇപ്പഴേ പോകുന്നത് ?
അച്ഛൻ: അല്ല ...നാളെ എനിക്ക് മട്ടന്നൂരും തലശ്ശേരിയും പോകണം അപ്പോൾ അവിടെ ആക്കാംന്ന് വച്ചാ ....
സീത: ഓ....അതും ശരിയാ....പിന്നെ ആരാ കൊണ്ടാക്ക്വാ അല്ലേ?...
ആട പോയിറ്റ് പറയിപ്പിക്കാണ്ട് നിന്നോളണംട്ടോ...
അങ്ങനെ പിറ്റദിവസം രാവിലെ കൂത്തുപറമ്പിലേക്ക് ... ബേഗിൽ ഒരു മൂന്ന് നാല് ജോടി ട്രൗസറും ഷർട്ടും ബ്രഷുമൊക്കയായി .....
കൂത്തുപറമ്പിലെത്തി ഗേയ്റ്റ് തുറക്കുമ്പഴേ കണ്ടു കുഞ്ഞമ്മയും ചന്ദ്രിയും തോട്ടം വൃത്തിയാക്കുന്നു. ജാനകിയമ്മയും ഉണ്ട് കൂടെ.... വീട്ടിലോട്ട് സ്റ്റപ്പ് കയറുമ്പോൾ എളയമ്മ ഓടിവന്ന് കെട്ടിപ്പിടിച്ചു. ആരായിത് -..? എന്റെ മോൻ വന്നോ?... സ്നേഹത്തിന്റെ ഒരു വല്ലാത്ത സുഖം അറിയുകയായിരുന്നു ഞാൻ....
ഗംഗാരേട്ടാ ഇരിക്കൂ ഞാൻ ചായയെടുക്കാം ....
ഗോവിന്ദേട്ടൻ കുളിക്കുവാ ....
ഗംഗം: ആനന്ദം ഞാൻ ഒന്നിനും നിലക്കുന്നില്ല ...ഗോവിന്ദേട്ടനോട് പറഞ്ഞാൽ മതി... എനിക്ക് പെട്ടന്ന് തലശ്ശേരി എത്തണം ...
അവനെ ശ്രദ്ധിച്ചോ....
ആനന്ദം: ഓ... ഓന അങ്ങനെ ശ്രദ്ധിക്കാനൊന്നുമില്ല ... ഓൻ എന്റെ മോനാ...
ഒന്നു കൂടി എളയമ്മ ഉണ്ണിയെ പൊത്തിപ്പിടിച്ചു...
ഗംഗാരേട്ടൻ പടിയിറങ്ങുമ്പോൾ തിരിഞ്ഞ് ഒന്നു കൂടി ഉണ്ണിയെ ഓർമ്മപ്പെടുത്തി, കുരുത്തക്കേട് കളിക്കരുത് കേട്ടോ ...
ഉണ്ണി: ഇല്ല അച്ഛ...
Comments